ശബ്ദം: മലയാളം റ്റെക്സ്റ്റ് റ്റു സ്പീച്ച് സിന്തസൈസര്‍
മലയാളം ഇന്‍പുട്ട്:
ഈ ഐതിഹ്യകഥകൾക്ക് ആധാരമായി ഒരു ചരിത്രപുരുഷനുണ്ടായിരുന്നിരിക്കണം. അത് ഗുപ്തരാജവംശത്തിലെ ചന്ദ്രഗുപ്തൻ രണ്ടാമനായിരിക്കാനാണ് സാദ്ധ്യത. കാരണം ഭരണം ഏറ്റെടുത്തശേഷം ചന്ദ്രഗുപ്തൻ (രണ്ടാമൻ) വിക്രമാദിത്യൻ എന്ന അഭിധാനം സ്വീകരിച്ചതായി ചരിത്രരേഖകളുണ്ട്. ചരിത്രപരമായി ഇദ്ദേഹത്തിൻറെ കാലം ക്രിസ്തുവിനു ശേഷം 380 മുതൽ 415 വരെയാണെന്ന് കരുതപ്പെടുന്നു. ഗുപ്തരാജവംശത്തിൻറെ കാലം പൊതുവേയും ഇദ്ദേഹത്തിൻറെ ഭരണകാലം പ്രത്യേകിച്ചും ഭാരതചരിത്രത്തിലെ സുവർണ്ണ കാലഘട്ടമായാണ് ചരിത്രകാരന്മാർ ഗണിക്കുന്നത്. അതിനാൽ ചന്ദ്രഗുപ്തൻ രണ്ടാമൻറെ വീരാപദാനങ്ങളാണ് പിൽക്കാലത്ത് വിക്രമാദിത്യകഥകളായി പ്രചരിക്കുന്നതെന്നു കരുതാം."